ദേശീയ അന്വേഷണ ഏജന്‍സിയും ഇയാളെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, അമൃത്സറിലെ വീട്ടിലും ഓഫിസിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിലൊന്നും സാല്‍വിന്ദര്‍ സിങ്ങിന് സംഭവവുമായി ബന്ധമുണ്ടെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെല്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നല്കുന്ന സൂചന.
സാല്വിന്ദറിന് പത്താന്‍കോട്ടെയും ഗുരുദാസ്പൂരിലെയും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നും ഇതാണ് വ്യോമകേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയതെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചില്ല.