പതിനാറാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ നാല് മുതല്‍ പന്ത്രണ്ട് വരെ നടക്കും. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. ജൂണ്‍ നാല്, അഞ്ചു തീയതികളില്‍ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും.
ജൂണ്‍ ആറിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഒമ്പതാം തീയതി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. തുടര്‍ന്ന് നന്ദിപ്രമേയ ചര്‍ച്ച. ജൂണ്‍ ഒന്‍പതിന് രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തു സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും.
ജൂണ്‍ 12നു പിരിയുന്ന സഭ ജൂലൈയില്‍ ബജറ്റ് സമ്മേളനത്തിനായി വീണ്ടും ചേരും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ പ്രോടേം സ്പീക്കറായി നിയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു.