പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ചൊവ്വ, 23 ഡിസം‌ബര്‍ 2014 (08:17 IST)
വിവാദങ്ങള്‍ ആളിക്കത്തിയ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം  അവസാനിച്ചു. പതിവ് പോലെ മതപരിവര്‍ത്തനം ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം ഇന്നും ആഞ്ഞടിച്ചതോടെ ബില്ലുകള്‍ പാസാക്കാതെ ശീതകാല സമ്മേളനം അവസാനിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തിയ വിവാദ പരാമര്‍ശവും, ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് നടത്തി പ്രസ്താവനയും, മതപരിവര്‍ത്തന വിവാദവും ഒരു പോലെ പ്രക്ഷുബ്ധമായതായിരുന്നു ശീതകാല സമ്മേളനം.

ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ല്, ചരക്ക് സേവന നികുതി ബില്ല് ഉള്‍പ്പടെ നിരവധി സുപ്രധാന ഭേദഗതികള്‍ പാസാക്കിയെടുക്കാന്‍ ചേര്‍ന്ന സമ്മേളനം ഒരു നടപടിയും പൂര്‍ത്തിയാക്കാനാകാതെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചത്.

പ്രധാനമന്ത്രി പ്രസ്താവന നടത്താന്‍ തയ്യാറായില്ലെങ്കില്‍ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും വലിയ പ്രതിഷേധമായിരുന്നു ഉണ്ടായത്. മതപരിവര്‍ത്തനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക