സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ബുധന്‍, 21 ഓഗസ്റ്റ് 2019 (16:26 IST)
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന തിരിച്ചറിവില്‍ രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിപണന കമ്പനിയായ പാര്‍ലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. 8,000-10,000 വരെ തൊഴിലാളികളെ കമ്പനി ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജിഎസ്ടി 18 ശതമാനമാക്കിയതോടെ ബിസ്‌ക്കറ്റുകളുടെ വില അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ വില്‍പ്പനയില്‍ കനത്ത ഇടിവ് സംഭവിച്ചു.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. വില്‍പ്പനയില്‍ വലിയ തോതിലുള്ള കുറവ് സംഭവിച്ചു. അതിനാലാണ് തൊഴിലാളികളെ പിരിച്ചുവിടേണ്ട സാഹചര്യം ഉടലെടുത്തതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

10,000 കോടി രൂപയിലേറെ വിറ്റുവരവുളള പാര്‍ലെയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്.  
ഒരു ലക്ഷത്തോളം ജീവനക്കാരാണ് കമ്പനിക്കുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കുക എന്നല്ലാതെ കമ്പനിക്ക് മറ്റ് മാര്‍ഗമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍