പനീര്‍‌ശെല്‍‌വം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

Webdunia
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (13:44 IST)
ഒ പനീര്‍‌ശെല്‍‌വം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവര്‍ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് സംബന്ധിച്ച് അന്തിമതീരുമാനം ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന ജയലളിതയുടേതായിരുന്നു. ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന അണ്ണാ ഡിഎംകെ എംഎഎല്‍ എമാരുടെ യോഗം പുതിയ നിയമസഭാക്ഷിനേതാവായി ഒ പനീര്‍‌ശെല്‍‌വത്തെ തെരഞ്ഞെടുത്തിരുന്നു.
 
ജയലളിതയ്‌ക്ക് പൂര്‍ണ പിന്തുണയുമായി മന്ത്രിസഭയില്‍ മുഖ്യ വകുപ്പുകള്‍ കൈകാര്യം ചെയ്‌തുകൊണ്ട്‌ ഒപ്പം നിന്നിരുന്ന വ്യക്‌തിയാണ്‌ ഇദ്ദേഹം. 2011-ല്‍ താന്‍സി ഭൂമി ഇടപാട്‌ കേസില്‍ മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നപ്പോള്‍ പിന്‍നിരയിലിരുന്ന ഒ പനീര്‍ശെല്‍വത്തെയാണ്‌ ജയലളിത മുഖ്യമന്ത്രിയാക്കിയത്‌. 2002 ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതു വരെ പനീര്‍ ശെല്‍വം ജയലളിതയുടെ മുഖ്യമന്ത്രിയായി തുടര്‍ന്നു. നിലവില്‍ തമിഴ്‌നാട് മന്ത്രിസഭയിലെ ധനകാര്യവകുപ്പും പൊതുമരാമത്തും കൈകാര്യം ചെയ്യുന്നത് പനീര്‍ ശെല്‍വമാണ്.
 
1951 ജനുവരിയില്‍ തേനി ജില്ലയിലെ പെരിയകുളത്താണ് പനീര്‍ശെല്‍വം ജനിച്ചത്. 1996ല്‍ പെരിയകുളം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി. 2001ല്‍ പെരിയകുളം മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായ പനീര്‍ശെല്‍വത്തെ ജയലളിത പൊതുമരാമത്ത് മന്ത്രിയാക്കി. 2006ല്‍ രണ്ട് മാസകാലം നിയമസഭാ പ്രതിപക്ഷ നേതാവായിരുന്നു.
 
2011ല്‍ പെരിയകുളം മണ്ഡലത്തില്‍ നിന്ന് വിജയം ആര്‍ത്തിച്ചു. തേവര്‍ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് പനീര്‍ശെല്‍വം. പ്രവര്‍ത്തകര്‍ക്കിടയില്‍ ഒ. പനീര്‍ശെല്‍വം ‘ഒപിഎസ്’ എന്നാണ് അറിയപ്പെടുന്നത്. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.