കള്ളപ്പണ നിക്ഷേപണത്തിൽ 2 ജി സ്പെക്ട്രം കേസിലൂടെ വിവാദത്തിലായ കോർപ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയും ഉൾപ്പെട്ടിരിക്കുന്നു. കള്ളപ്പണ നിക്ഷേപത്തിന് സഹായമൊരുക്കിയ പാനമയിലെ മൊസാക് ഫോൻസേകയിൽ നീര റാഡിയ നിക്ഷേപം നടത്തിയതിന്റെ രേഖകൾ പുറത്ത്.
2ജി ഇടപാടില്‍ നീര റാഡിയക്ക് കിട്ടിയെന്ന് പറയപ്പെടുന്ന പണം വിദേശത്ത് നിക്ഷേപിച്ചിരുന്നതിന് തെളിവില്ലെന്നായിരുന്നു നീരാ റാഡിയയുടെ പണമിടപാടുകള്‍ അന്വേഷിച്ച ആരായനികുതി വകുപ്പിന്റെ കണ്ടെത്തൽ. അതേസമയം, ക്രൗണ്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനി നീര റാഡിയക്കുള്ള കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. എന്നാൽ ഇതേ കമ്പനിയുടെ പേരിൽ തന്നെ ഓഫ് ഷോർ എന്ന കമ്പനിയും അവർക്കുണ്ടെന്ന കാര്യം ഇപ്പോഴാണ് പുറം ലോകമറിയുന്നത്.
ഇന്നു പുറത്തു വന്ന പാനമ പേപ്പേർഴ്സിലാണ് നീരയുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. റോസി ബ്ലൂ എന്ന രത്നവ്യാപാര കമ്പനിയുടെ പേരും ലിസ്റ്റിലുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.