അയലത്തെ കുരുന്നുകള്‍ക്കായി ഇന്ത്യയുടെ പ്രാര്‍ഥന

Webdunia
ബുധന്‍, 17 ഡിസം‌ബര്‍ 2014 (12:36 IST)
രാജ്യാതിര്‍ത്തികള്‍ക്കകലെ പാക്കിസ്ഥാന്‍ എന്ന ചിരവൈരിയാണ് ഉള്ളത്. എന്നാല്‍ അവിടെ തലിബാന്‍ ഭീകരതയ്ക്ക് മുന്നില്‍ കൊഴിഞ്ഞുവീണത് തങ്ങളേപ്പോലെ നിഷകളങ്ക ബാല്യങ്ങളാണെന്ന് ഇന്ത്യയിലെ കുരുന്നുകളും തിരിച്ചറിഞ്ഞു. പാക് താലിബാന്റെ കാടത്തത്തില്‍ പൊലിഞ്ഞുപോയ അയലത്തെ കൂട്ടുകാര്‍ക്ക് വേണ്ടി ഇന്ത്യൈലെ വിദ്യാലയങ്ങള്‍ രണ്ടുമിനിട്ട് മൌനമാചരിച്ചു. ഭീകരതയോടുള്ള ഭയത്തിലല്ല അവര്‍ മൌനമാചരിച്ചത്, മൌനത്തിന് ശബ്ദത്തേക്കാ‍ള്‍ കരുത്തുണ്ട് എന്ന് തിരീച്ചറിഞ്ഞുകൊണ്ടാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്തോട് ഇത്തരത്തില്‍ പാക്കിസ്ഥാന് പിന്തുണ നല്‍കാന്‍ അഭ്യര്‍ഥിച്ചത്. തന്‍െ ട്വിറ്റര്‍ പേജിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമായിരുന്നു മോഡി മൗനാചരണത്തിന് ആഹ്വാനം ചെയ്തത്.

കൂട്ടക്കൊലയെ അപലപിച്ച് ഇന്നലെ തന്നെ പ്രധാനമന്ത്രി രംഗത്തത്തെിയിരുന്നു. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. അവരുടെ വേദന ഞങ്ങളും പങ്കുവെക്കുന്നു. എല്ലാ അനുശോചനവും അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും നിരപരാധികളായ വിദ്യാര്‍ഥികളുടെ ജീവനാണ് ആക്രമണത്തില്‍ പൊലിഞ്ഞത്'. ഭീരുക്കളുടെ ഭീകരാക്രമണത്തെ ശക്തമായി കുറ്റപ്പെടുത്തുന്നെന്നും ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ മോഡി ഇന്നലെ വ്യക്തമാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.