കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ല, ഇവിടുത്തെ മൂന്നാംതലമുറയിൽപ്പെട്ടവരുടെ രക്തത്തിലൂടെ സ്വാതന്ത്യ്രത്തിനായുള്ള മുന്നേറ്റം തുടരുകയാണ്: നവാസ് ഷെരീസ്

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (09:26 IST)
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഇസ്‌ലമാബാദിലെ ഒരു യോഗത്തിൽ പറഞ്ഞു. കശ്മീരിൽ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റമാണു നടക്കുന്നത്. കശ്മീരിലെ മൂന്നാംതലമുറയിൽപ്പെട്ടവരുടെ രക്തത്തിലൂടെ ഈ മുന്നേറ്റം തുടരുകയാണ്. ബുള്ളറ്റുകളാൽ കാഴ്ച നഷ്ടപ്പെട്ടെങ്കിലും സ്വാതന്ത്ര്യത്തിനായുള്ള ദാഹം അവരെ ലക്ഷ്യത്തിലെത്തിക്കുമെന്നും നവാസ് ഷരീഫ് പറഞ്ഞു. 
 
സാർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇസ്‌ലാമാബാദിൽ എത്തിയതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി നവാസ് രംഗത്തെത്തിയിരിക്കുന്നത്. പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ യോഗത്തിൽ പങ്കെടുക്കവെയാണ് നവാസ് ഷരീഫ് വിവാദപ്രസ്താവന നടത്തിയത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article