ഉറിയിലെ ഭീകരാക്രമണത്തിന് അതിര്‍ത്തികടന്ന് ഇന്ത്യ നൽകിയ മറുപടി പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയെന്ന കാര്യത്തിൽ സംശയമില്ല. അതിര്‍ത്തികടന്ന് ആക്രമിക്കില്ലെന്ന തോന്നല്‍ ഒറ്റരാത്രികൊണ്ട് പാകിസ്ഥാന് ഇന്ത്യ മനസിലാക്കി കൊടുക്കുകയായിരുന്നു. തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. തിരിച്ചടിക്ക് അവസരം കാത്തിരിക്കുക. അതുമാത്രമാണ് പാകിസ്ഥാന് ചെയ്യാൻ കഴിയുക. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം.
ഏത് രീതിയിൽ ആകും പാകിസ്ഥാൻ തിരിച്ചടിക്കുക എന്ന് ഉറപ്പില്ലെങ്കിലും, എല്ലാതരത്തിലും അതിനെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജമായിരിക്കുകയാണ്. അതിർത്തിയിൽ ആളില്ലാ വിമാനങ്ങൾ കണ്ടെത്തി. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ അറിയാൻ പാകിസ്ഥാൻ ഏർപ്പെടുത്തിയതാണിതെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്ത്യയുടെ തയാറെടുപ്പുകൾ വിലയിരുത്താനായി അയച്ചവയാവാം അവ. പ്രകോപനം ഉണ്ടായാൽ മറുപടി നൽകാൻ നാം തയാറാണ്. പശ്ചിമ അതിർത്തിയിൽ ഉടനീളം ജാഗ്രത പുലർത്തുന്നു. കിഴക്ക് ബംഗ്ലദേശ് ഭാഗത്തു നിന്നു ഭീകരാക്രമണം ഉണ്ടാകാതിരിക്കാനും മുൻകരുതലുകൾ എടുക്കുന്നുണ്ട്’– ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ കെ ശർമ ഡൽഹിയിൽ പറഞ്ഞു.
പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ രവി നദിയിലൂടെ അതിർത്തി കടന്നുവന്ന ആളില്ലാത്ത പാക്ക് ബോട്ട് പിടിച്ചെടുത്തു. ഗുജറാത്തിൽ രണ്ടുദിവസം മുൻപു തീരദേശസേന പാക്കിസ്ഥാൻ ബോട്ട് പിടിച്ചെടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്ന പാക്കിസ്ഥാൻകാരായ ഒൻപതുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാകിസ്ഥാന്റെ കൈവശമുള്ളതും പഴകിയതും സാങ്കേതിക തികവില്ലാത്തതുമായ യുദ്ധവിമാനങ്ങളാണ്. ഇന്ത്യയുടെ പക്കല്‍ അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും. ഇതിനാല്‍ നിലവിലുള്ള യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ സാധിക്കില്ലെന്ന് പാക് വ്യോമസേനയിലെ എയർ ചീഫ് മാർഷൽ സുഹൈൽ അമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.