പാക് ഗസല്‍ ഗായകന് ഗുലാം അലിയുടെ ഡല്‍ഹിയിലെ പരിപാടി മാറ്റിവെച്ചു. നവംബര്‍ എട്ടാം തിയതി ഞായറാഴ്ച ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ആയിരുന്നു ഗുലാം അലിയെ ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. അതേസമയം, എന്നത്തേക്കാണ് പരിപാടി മാറ്റിവെച്ചതെന്ന് വ്യക്തമല്ല.
നേരത്തെ, ഗുലാം അലി മുംബൈയില്‍ നടത്താനിരുന്ന പരിപാടി ശിവസേനയുടെ എതിര്‍പ്പു കാരണം ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഗുലാം അലിയെ കെജ്രിവാള് സര്‍ക്കാര്‍ ക്ഷണിച്ചത്. അതാണ് ഇപ്പോള്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെ മാറ്റി വെച്ചിരിക്കുന്നത്.