ഇനി പാകിസ്ഥാന് കടുത്ത മറുപടി നല്‍കും: നിര്‍മല സീതാരാമന്‍

തിങ്കള്‍, 12 ഫെബ്രുവരി 2018 (22:26 IST)
ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് ഇനി ഇന്ത്യ കടുത്ത മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സുര്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന സൂചനകളും പ്രതിരോധമന്ത്രി നല്‍കി.
 
ഓരോ തവണ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും അതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് തെളിയിക്കേണ്ടിവരുന്നു. ഇനി ശക്തമായ മറുപടിയുണ്ടാകും - നിര്‍മല വ്യക്തമാക്കി.
 
ആക്രമണങ്ങള്‍ കഴിയുമ്പോള്‍ അതിന് പിന്നില്‍ പാകിസ്ഥാനാണെന്നതിന്‍റെ തെളിവ് അവര്‍ക്കുതന്നെ കൈമാറുന്നത് പതിവായിരിക്കുകയാണ്. വീണ്ടും വീണ്ടും ഇത് സംഭവിക്കുന്നു. ഇനി കടുത്ത മറുപടി പാകിസ്ഥാന് നല്‍കും. ഇതുവരെ കൈമാറിയ തെളിവുകള്‍ക്കുമേല്‍ പാകിസ്ഥാന്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 
 
പാകിസ്ഥാന്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് മാത്രമല്ല കശ്മീരില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് അവര്‍ ഭീകരത വ്യാപിപ്പിക്കുകയാണ്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഭീകരരെ സഹായിക്കുന്നതിനുവേണ്ടിയാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍