സുൻജ്വാൻ ഭീകരാക്രമണം: ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുമോ ? - വിരട്ടലുമായി പാകിസ്ഥാന്‍ രംഗത്ത്

തിങ്കള്‍, 12 ഫെബ്രുവരി 2018 (15:44 IST)
ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ മിന്നലാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍.

ഇന്ത്യ മിന്നലാക്രമണം നടത്തിയാല്‍ പാകിസ്ഥാന്‍ തിരിച്ചടി നല്‍കിയിരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ ആരെന്ന കാര്യത്തില്‍ ഇന്ത്യ അന്വേഷണം പോലും നടത്തിയിട്ടില്ല. പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തില്‍ പ്രാഥമിക അന്വേഷണം പോലുമില്ലാതെ ഇന്ത്യ എത്തിച്ചേരുകയായിരുന്നു. അടിസ്ഥാനമില്ലാത്ത കഥകൾ ഉണ്ടാക്കി പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന രീതി ഇന്ത്യ നിരന്തരം തുടർന്നു വരികയാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കാശ്മീരിൽ ഇന്ത്യ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പാകിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുന്നത്. കാശ്മീരിലെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇന്ത്യയോട് ആവശ്യപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍