പാക് ഭീകരര്‍ മുഹമ്മദ്‌ നവേദിന്റെ നുണ പരിശോധന ഇന്ന്

ചൊവ്വ, 18 ഓഗസ്റ്റ് 2015 (10:52 IST)
കാശ്‌മീരിലെ ഉദ്ധംപൂരില്‍ ഭീകരാക്രമണം നടത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ പാക് ഭീകരര്‍ മുഹമ്മദ്‌ നവേദിന്റെ
നുണ പരിശോധന ഇന്ന് നടത്തും. നുണ പരിശോധന നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്‍ഐഎ കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. നാവേദിന്റെ ഡിഎന്‍എ സാമ്പിളും ശബ്ദ സാമ്പിളും പരിശോധനയ്ക്കായി ശേഖരിയ്ക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.     

ചോദ്യം ചെയ്യലില്‍ ലഷ്കര്‍ എ തൊയ്ബ അംഗമായ നവേദ് അടിക്കടി മൊഴി മാറ്റിപ്പറയുന്ന സാഹചര്യാത്തില്‍ നുണപരിശോധന നടത്തണമെന്ന്‌ എന്‍ഐഎ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ ഐ എയുടെ ആവശ്യം പരിഗണിച്ച കോടതി നവേദിനെ പോളിഗ്രാഫ്‌ ടെസ്റ്റിനു വിധേയനാക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഈ മാസം ആദ്യമാണ്‌ ഉധംപുരില്‍ വച്ചാണ് പാക്‌ ഭീകരന്‍ നവേദിനെ നാട്ടുകാര്‍ പിടികൂടിയത്‌.

വെബ്ദുനിയ വായിക്കുക