പാക്കിസ്ഥാന്‍ ചാര സംഘടനയ്ക്ക് വേണ്ടി ചാരപ്പണി: ബ്രഹ്മോസ് എയ്‌റോസ്‌പേസ് എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ജൂണ്‍ 2024 (20:07 IST)
nishant
പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി ചെയ്ത ബ്രഹ്മോസ് എയ്‌റോസ്‌പേസ് എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നിഷാന്ത് അഗര്‍വാളിനാണ് നാഗ്പുര്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഡിആര്‍ഡിഒയുടെ യങ് സയന്റിസ്റ്റ് അവാര്‍ഡ് വരെ നേടിയിട്ടുള്ള വ്യക്തിയാണ് നിഷാന്ത് അഗര്‍വാള്‍. ഇയാളുടെ അറസ്റ്റ് പ്രതിരോധ മേഖലയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. 
 
ബ്രഹ്മോസിന്റെ നാഗ്പൂരിലെ മിസൈല്‍ സെന്ററില്‍ സാങ്കേതിക ഗവേഷണ വിഭാത്തിലാണ് നിഷാന്ത് ജോലി ചെയ്തിരുന്നത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം നിഷാന്ത് അഗര്‍വാളിന് ജീവപര്യന്തം തടവും 14 വര്‍ഷം തടവും 3,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍