കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശം തരം താണതാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.
സുധീരന്‍ നികൃഷ്ടജീവിയാണെന്ന വെളളാപ്പള്ളിയുടെ പരാമര്‍ശം അതിരുവിട്ടതാണെന്നു പത്മജ പറഞ്ഞു. വെള്ളാപ്പള്ളി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി സ്വയം തരംതാഴരുതെന്നു പറഞ്ഞ പത്മജ വെള്ളാപ്പള്ളിക്കു ജനം മറുപടി നല്‍കുമെന്നും വ്യക്തമാക്കി.
നേതാക്കള്‍ക്കതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെള്ളാപ്പള്ളി ആളുകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.