കോണ്‍ഗ്രസുകാരുടെ ആത്മധൈര്യം ചോര്‍ന്നു: ചിദംബരം

ശനി, 25 ഒക്‌ടോബര്‍ 2014 (08:46 IST)
കനത്ത തുടര്‍പരാജയങ്ങളാല്‍ കോണ്‍ഗ്രസുകാരുടെ ആത്മധൈര്യം ചോര്‍ന്നുനില്‍ക്കുന്ന സമയമാണിതെന്ന് മുന്‍ധനമന്ത്രി പി ചിദംബരം. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും യഥാര്‍ഥ പ്രതിപക്ഷത്തിന്റെ പങ്ക് മനസിലാക്കി കുടുതല്‍ സംസാരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കുകയും വേണമെന്ന് ചിദംബരം ഇരുവരെയും ഓര്‍മിപ്പിച്ചു.

രാഹുല്‍ ഗാന്ധിയെ വൈസ്പ്രസിഡന്‍റാക്കിയത് ശരിയായ തീരുമാനമായിരുന്നു. ഈ നിക്കം പുതുതലമുറക്ക് അധികാരം കൈമാറുന്നതിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോടുപോലും ഹൈകമാന്‍ഡ് സംസാരിക്കുന്നില്ലെന്ന ആരോപണം ചിദംബരം തള്ളി. നെഹ്‌റു കുടുംബത്തിലേക്ക് മാത്രമായി അധികാരം ചുരുങ്ങില്ലെന്നും, പാര്‍ട്ടിയെ വീണ്ടും ശക്തമാക്കാന്‍ പുനസംഘടനകള്‍ നല്ല രീതിയില്‍ നടത്തണമെന്നും അദ്ദെഹം വ്യക്തമാക്കി.

അത്തരം കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. പൊതുജനങ്ങളോടാണ് കൂടുതല്‍ സംവദിക്കേണ്ടത്. രാഹുല്‍ ഗാന്ധിക്ക് പുതുതലമുറ പാര്‍ട്ടിക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലുംപിന്തുടരുക.

വെബ്ദുനിയ വായിക്കുക