വിവാഹിതരല്ലെങ്കിലും ഇനി സ്ത്രീക്കും പുരുഷനും ഒരുമിച്ച് ഹോട്ടല്‍ മുറി കിട്ടും

ചൊവ്വ, 30 ഓഗസ്റ്റ് 2016 (16:23 IST)
വിവാഹിതരല്ലാത്ത ദമ്പതികള്‍ക്കും ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഇനി മുതല്‍ ഹോട്ടല്‍ മുറി കിട്ടും. ഹോട്ടല്‍ വ്യവസായ മേഖലയിലെ പ്രധാനികളായ ഒയോ റൂംസാണ് വിവാഹിതരല്ലാത്ത ദമ്പതികള്‍ക്ക് റൂം ബുക്കു ചെയ്യാന്‍ അവസരം നല്‍കുന്നത്. 
 
ഒയോയുടെ പുതിയ പദ്ധതിയെ ഭൂരിഭാഗം യുവജനങ്ങളും സ്വീകരിച്ചു കഴിഞ്ഞു. ഇത് പീഡനം, വ്യഭിചാരം തുടങ്ങിയ കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് യുവാക്കളുടെ അഭിപ്രായം. എന്നാല്‍ പദ്ധതി അവിഹിത ബന്ധങ്ങളും, വിവാഹ പൂര്‍വ്വ ബന്ധങ്ങളും വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് വാദിക്കുന്നവരും കുറവല്ല. വ്യഭിചാര കുറ്റം ചുമത്തി പൊലീസുകാര്‍ക്ക് പണം തട്ടാനുള്ള മാര്‍ഗമായി പദ്ധതി മാറുമെന്ന് ആശങ്കപ്പെടുന്നവരും കൂട്ടത്തിലുണ്ട്.
 
തങ്ങളുടെ ഭൂരിഭാഗം ഉപഭോക്താക്കളും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നും അതിനാല്‍ ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമാകുമെന്നുമാണ് ഒയോ റൂംസിന്റെ അവകാശവാദം. നിലവില്‍ തങ്ങളുടെ ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്ന 200 നഗരങ്ങളില്‍ 100 ഇടങ്ങളില്‍ വിവാഹിതരല്ലാത്ത പ്രായപൂര്‍ത്തിയായ ദമ്പതികള്‍ക്ക് റൂം ബുക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. പ്രധാന നഗരങ്ങളിലും, മെട്രോകളിലും, ഹോളിഡേ ഡെസ്റ്റിനേഷനുകളിലും ഒയോയ്ക്ക് ഈ സംവിധാനം നിലവിലുണ്ട്. 
 

വെബ്ദുനിയ വായിക്കുക