40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 24 മെയ് 2025 (19:28 IST)
40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസിഡര്‍ പര്‍വ്വതനേനി ഹരീഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയില്‍ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയുടെ ഭാഗം വ്യക്തമാക്കിയത്.
 
സിന്ധുനദി ജല കരാര്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നല്‍കിയത് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണെന്ന് അംബാസിഡര്‍ സഭയില്‍ പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 22ന് ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ ഇന്ത്യയുടെ കടുത്ത നടപടി ഉണ്ടായത്.
 
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 66 വര്‍ഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനിത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നുള്ള മുന്നറിയിപ്പാണ് പാകിസ്ഥാന്‍ ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍