രാജ്യത്തെ 13വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (18:58 IST)
രാജ്യത്തെ 13വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു. നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ആറ് വലിയ വിമാനത്താവളങ്ങളും ഏഴ് ചെറിയവിമാനത്താവളങ്ങളുമാണ് ഉള്ളത്. വരുന്ന നാലുവര്‍ഷത്തിനുള്ളില്‍ 25 വിമാനത്താവളങ്ങളാണ് വിറ്റഴിക്കുന്നത്. അടുത്ത 50 വര്‍ഷത്തേക്കാണ് സ്വകാര്യ നടത്തിപ്പുകാര്‍ക്ക് വിമാനത്താവളങ്ങള്‍ കൈമാറുന്നത്. തിരുവനന്തപുരം അടക്കമുള്ള ആറുവിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ് ലഭിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍