മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയോട് കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം പറഞ്ഞു. കഴിഞ്ഞദിവസം റിസോര്‍ട്ടില്‍ എത്തി എം എല്‍ എമാര്‍ക്ക് ഒപ്പം ശശികല മാധ്യമങ്ങളെ കണ്ടിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എം എല്‍ എമാര്‍ സ്വതന്ത്രരാണെന്നും ശശികല പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ ശശികല തന്റെ കണ്ണുനീര്‍ തുടയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മുതല കണ്ണുനീര്‍ ഒഴുക്കേണ്ടെന്നും എം എല്‍ എമാര്‍ സ്വതന്ത്രരാണെങ്കില്‍ അവരെ അവരുടെ മണ്ഡലങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നും പനീര്‍സെല്‍വം പറഞ്ഞു. റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരില്‍ കുറച്ചു പേര്‍ തന്നെ വിളിച്ചിരുന്നു.