ഓരോ ആഴ്ചയും പുതിയ വന്ദേഭാരത്, വന്ദേ സ്ലീപ്പറും വന്ദേ മെട്രോയും അടുത്തവർഷമെന്ന് റെയിൽവേ മന്ത്രി

അഭിറാം മനോഹർ

വ്യാഴം, 1 ഫെബ്രുവരി 2024 (20:12 IST)
മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍ റെയില്‍വേ പദ്ധതികള്‍ക്കായി ചെലവഴിക്കുക 2.55 ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. റെയില്‍വേക്കായി 3 ഇടനാഴികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഊര്‍ജം,ധാതു, സിമെന്റ് കോറിഡോര്‍, പോര്‍ട്ടുകളുമായി കണക്ട് ചെയ്യുന്ന കോറിഡോര്‍, കൂടുതല്‍ ചരക്കുനീക്കത്തിനും യാത്രയ്ക്കുമായുള്ള കോറിഡോര്‍ എന്നിവയാണവ. പോര്‍ട്ടുമായി കണക്റ്റ് ചെയ്യുന്ന കോറിഡോര്‍ വരുമ്പോള്‍ കേരളത്തിന് ഏറെ ഗുണം ലഭിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നത്.
 
 
പ്രഖ്യാപിക്കപ്പെട്ട 3 കോറിഡോറുകളിലൂടെ 40,900 കിമീ പുതിയ ട്രാക്കുകളാണ് റെയില്‍വേ നിര്‍മിക്കുക. ഓരോ ആഴ്ചയും ഓരോ പുതിയ വന്ദേ ഭാരത് വെച്ച് പുറത്തിറക്കുമെന്നും വന്ദേ സ്ലീപ്പര്‍,വന്ദേ മെട്രോ എന്നിവ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും കേരളത്തില്‍ മികച്ച പ്രതികരണമാണ് വന്ദേഭാരതിന് ലഭിക്കുന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍