കറന്‍സി മാറ്റിയെടുക്കല്‍ അവസാനിച്ചു; പഴയ 500 രൂപ ഡിസംബര്‍ 15 വരെ ഇങ്ങനെ ഉപയോഗിക്കാം

വെള്ളി, 25 നവം‌ബര്‍ 2016 (10:19 IST)
രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിച്ചു. ഇനി, അസാധുവാക്കിയ നോട്ടുകള്‍ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍, 500 രൂപ നോട്ടുകള്‍ ചില അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കാം.
 
പെട്രോള്‍പമ്പിലും ടോള്‍പ്ലാസയിലും 500 രൂപ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, 2000 രൂപ വരെയുള്ള സ്കൂള്‍ ഫീസ് അടയ്ക്കാന്‍, വൈദ്യുതിബില്ലും വെള്ളക്കരവും അടക്കാന്‍, ആശുപത്രികളില്‍ ചികിത്സയ്ക്ക്, ഡോക്‌ടറുടെ കുറിപ്പടിയുള്ള മരുന്ന് വാങ്ങാന്‍ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
 
സർക്കാർ നികുതി, ബിൽ, പിഴ എന്നിവ അടക്കാൻ, സർക്കാർ പൊതുമേഖലാ ബസ്​ സർവീസുകൾ, റെയിൽവേ സ്​റ്റേഷനുകൾ, വിമാന ടിക്കറ്റ്​ എന്നിവക്ക്​, കേന്ദ്ര –സംസ്​ഥാന സർക്കാർ കോളജ്​ ഫീസുകൾ
ഒരു ടോപ്പ്​അപ്പിൽ 500 രൂപ വരെയുള്ള റീചാർജിങ്, ശവസംസ്‌കാരത്തിന് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക