ഒഡിഷയിലെ കട്ടക്കില്‍ കുട്ടികളുടെ ആശുപത്രിയായ ശിശുഭവനില്‍ രണ്ടാഴ്ചയ്ക്കിടെ നവജാത ശിശുക്കള്‍ ഉള്‍പ്പടെ 61 കുട്ടികള്‍ മരിച്ചു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനോടകം അന്വേഷണവിധേയമായി അഞ്ചു ജീവനക്കാരെ സസ്പന്റ് ചെയ്തു. അതേസമയം ആശുപത്രിയിലെ സൗകര്യങ്ങളുടെ കുറവും ജീവനക്കാരുടെ അഭാവവുമാണ് ദുരന്തത്തിന് കാരണമായതെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.
അതിനിടെ സംഭവം നടന്ന ആശുപത്രിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ ആശുപത്രിയിലെത്താത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.