അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മ: രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ജൂലൈ 2022 (12:44 IST)
രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തെകോടതി പരിഹസിക്കുകയും അറസ്റ്റുണ്ടാകാത്തത് നൂപുറിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി പറഞ്ഞു. 
 
നൂപുര്‍ ശര്‍മയ്ക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും കോടതി വിമര്‍ശിച്ചു. തനിക്കെതിരെയുള്ള കേസുകള്‍ ഒന്നിച്ച് ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ കോടതിയെ സമീപിച്ചപ്പോഴാണ് വിമര്‍ശനം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article