കടകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി ഒഴിവാക്കണമെന്ന് മുൻപ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടർന്ന് മദ്യം നൽകുകയും ചെയ്യുന്നതാണ് നിലവിലെ രീതി. സൂപ്പർ മാർക്കറ്റുകളിലേത് പോലെ ഇഷ്ടമദ്യം തിരെഞ്ഞെടുത്ത് ബില്ലിങ്ങ് കൗണ്ടറിൽ പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.