പാക്കിസ്ഥാന്റെ ആണവ ശേഖരത്തില്‍ വന്‍ വര്‍ധന വന്നതായി ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍ പുറത്തുവിട്ട റിപ്പൊര്‍ട്ട് . 2010 ല്‍ അറുപത് ആണവ പോര്‍മുനകള്‍ ഉണ്ടായിരുന്ന പാക്കിസ്ഥാന്‍ 2014ല്‍ അത് തൊണ്ണൂറാക്കി ഉയര്‍ത്തി.
ഇന്ത്യയുടെ ആണവ പോര്‍മുനകളുടെ എണ്ണം 110 ആണ്. മറ്റൊരു പ്രധാന അയല്‍ രാജ്യമായ ചൈനക്ക് 250 ആണവ പോര്‍മുനകള്‍ വരെയുണ്ട്. 7000 ഉം 8000ഉം വാര്‍ഹെഡുകളുമായി അമേരിക്കയും റഷ്യയുമാണ് ആണവ ശേഖരത്തില്‍ മുന്നില്‍.
മേഖലയിലെ പ്രധാന ആണവ ശക്തിയാണെങ്കിലും ഇന്ത്യയ്ക്കു എസ്എല്‍ബിഎം( സബ്മറയിന്‍ ലോഞ്ച്ട് ബാല്ലിസ്റ്റിക് മിസൈല്‍) കള്‍ ഇല്ല. ഇന്ത്യയുടെ ആദ്യ എസ്എല്‍ബിഎം ആയ കെ15 ഈ വര്‍ഷം പരീക്ഷിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ഹ്രസ്വ ദൂര പിഥ്വീ മിസൈലുകളും ദീര്‍ഘ ദൂര അഗ്നി മിസൈലുകളുമുള്ള ഇന്ത്യക്ക് ഐ സി ബി എം ന്റേയും എസ് എല്‍ ബി എം ന്റേയും വളര്‍ച്ച നേട്ടമാകും. ഇന്ത്യയുടെ ഐസിബിഎം (ഇന്റേര്‍ കോണ്ടിനെന്റെല്‍ ബാല്ലിസ്റ്റിക് മിസൈല്‍) ആയ അഗ്നി 5 വിജയകരമായി പരീക്ഷിച്ചെങ്കിലും പ്രവര്‍ത്തന സജ്ജമാകാന്‍ മൂന്നു വര്‍ഷമെങ്കിലുമാകും.