നോട്ട് പിന്‍വലിക്കല്‍ ധനമന്ത്രാലയം മോശമായി നടപ്പാക്കിയെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

വെള്ളി, 16 ഡിസം‌ബര്‍ 2016 (09:19 IST)
മികച്ച ലക്‌ഷ്യങ്ങളോടെയുള്ള നോട്ട് പിന്‍വലിക്കല്‍ രാജ്യത്ത് ധനമന്ത്രാലയം മോശമായി നടപ്പാക്കിയെന്ന് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയത്തെയും റിസര്‍വ് ബാങ്കിനെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം സ്ഥിതി ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന് പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടപ്പായി 38 ദിവസം തികയുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പരാജയപ്പെട്ടു. 
 
കള്ളപ്പണം, ഭീകരത, കള്ളനോട്ട് എന്നിവ തടയുക എന്ന സദുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രി നോട്ട് പിന്‍വലിച്ചത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതില്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും വീഴ്ച വരുത്തിയെന്നും സ്വാമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക