പുതിയ 1,000 രൂപയുടെ നോട്ടുകൾ ഉടൻ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ് ലി. രാജ്യത്തെ അസാധുവായ 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള പരിധി 4500 രൂപയിൽ നിന്ന് 2000 ആയി കുറച്ചത് ദുരുപയോഗം ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 22,500 എടിഎമ്മുകൾ ഇന്ന് പ്രവർത്തനസജ്ജമാകും. നവംബർ എട്ടിനാണ് 500, 1000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. സ്വകാര്യ ആശുപത്രികളിൽ പിൻവലിച്ച നോട്ടുകൾ സ്വീകരിക്കുവാൻ അനുവദിക്കില്ല. എന്നാല്‍ വിവാഹ ആവശ്യങ്ങൾക്ക് 2.5 ലക്ഷം രൂപ പിൻവലിക്കാമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്നും ജയ്റ്റ്ലി പറഞ്ഞു.
24 വരെ പിൻവലിച്ച നോട്ടുകൾ സർക്കാർ ആശുപത്രികൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ സ്‌ഥലങ്ങളിൽ ഉപയോഗിക്കാം. അതേസമയം, 500, 1000 രൂപ നോട്ടുകൾ നിരോധിച്ച സംഭവത്തിൽ രാജ്യസഭയിലും ലോക്സഭയിലും രണ്ടാം ദിവസവും ബഹളമാണ്. വിഷയം ലോക്സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.