അതേസമയം, അക്രമം വഴി പരിഹാരം കാണാൻ കഴിയില്ലെന്നും ഇരു സംസ്ഥാനങ്ങളും ശാന്തമായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. ബംഗളൂരുവില്‍ മെട്രോ റെയിൽ സേവനങ്ങൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
ഇതിനിടെ, സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അര്‍ധസൈനിക വിഭാഗത്തിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ 15,000 പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചു.