ബാബറി മസ്ജിദ് എന്ന് വിളിക്കുന്നതിന് പകരം മാധ്യമങ്ങള്‍ രാം ജന്മഭൂമിയെന്ന് ഉപയോഗിക്കണം. ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാബർ വിദേശിയായിരുന്നു, അതിനാല്‍ അദ്ദേഹം ഇന്ത്യക്കായി ഒന്നും ചെയ്തില്ല. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ മുസ്ലിം വിഭാഗത്തിന് പോലും ഇന്ന് എതിര്‍പ്പില്ല. രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തവര്‍ പോലും ഇപ്പോള്‍ രാമഭക്തരാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ബാബറി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷിയടക്കം ബിജെപി നേതാക്കള്‍ക്ക് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് സാക്ഷി മഹാരാജിന്റെ വിദ്വേഷ പ്രസ്താവന.