തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ചെലവഴിക്കാൻ ആം ആദ്മി പാർട്ടിയുടെ കൈവശം പണമില്ലെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. പഞ്ചാബിലും ഗോവയിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മന്ത്രി ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നര വര്‍ഷം സംസ്ഥാനത്തിന്റെ ഭരണം നടത്തുന്ന പാര്‍ട്ടിയാണെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
പനാജിയില്‍ പട്ടികജാതി-വര്‍ഗ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, പണമില്ല എന്ന വെല്ലുവിളി അതിജീവിക്കുമെന്നും പാര്‍ട്ടി രണ്ടു സംസ്ഥാനത്തും മുന്നേറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതി. എന്നാല്‍, പാര്‍ട്ടിയുടെ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്ത് പോരാട്ടത്തിനിറങ്ങിയതോടെയാണ് ഡല്‍ഹിയില്‍ വിജയിക്കാനായത്.