‘തെരഞ്ഞെടുപ്പുകളെ പണമുണ്ടാക്കാനുള്ള അവസരമാക്കണം’; ഗഡ്കരി വിവാദത്തില്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (08:43 IST)
തെരഞ്ഞെടുപ്പുകളെ  പണമുണ്ടാക്കാനുളള അവസരമായി കരുതി  മാധ്യമപ്രവര്‍ത്തകര്‍ പാരിതോഷികങ്ങള്‍ സ്വീകരിക്കണമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന വിവാദമായി. കൊങ്കണ്‍ തീരപ്രദേശത്തുള്ള സാവന്ത്‌വാടിയില്‍ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ സഹായവാഗ്ദാനം.
 
'അടുത്ത ദിവസങ്ങളില്‍ നിങ്ങളെ തേടിയെത്തുന്ന സമ്പദ് ദേവതയെ നിഷേധിക്കരുത്. റിപ്പോര്‍ട്ടര്‍മാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും ദിനപത്രങ്ങള്‍ക്കും അവയുടെ ഉടമകള്‍ക്കും പ്രത്യേക പാക്കേജുകളുണ്ട്" എന്നായിരുന്നു ഗഡ്കരിയുടെ വാഗ്ദാനം.  
 
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാനുള്ള ശ്രമത്തിലൂടെ വന്‍ വിവാദത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. മാധ്യമങ്ങളെ വിലയിടിച്ചു കാണിക്കുന്ന പ്രസ്താവനയാണിതെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക