മുഖ്യമന്ത്രിമാരുടെ അസാന്നിധ്യത്തിലും നീതി ആയോഗ്
മുഖ്യമന്ത്രിമാരുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ദേയമായ നീതി അയോഗ് യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നു. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം 9 കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ നിന്ന വിട്ടുനിന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിമാരുടെ ബഹിഷക്കരണം.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതേസമയം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പങ്കെടുത്തത് കോണ്‍ഗ്രസ്സിന് ക്ഷീണമായി. 21 നു ആരംഭിക്കുന്ന പാര്‍ലമ്ന്റ്‌റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ ശക്തി തെളിയിക്കാനാണ് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചത്.