ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരായ അപകീര്‍ത്തി കേസില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഡല്‍ഹി പാട്യാല കോടതി 10,000 രൂപ പിഴയിട്ടു. സ്വന്തം സത്യവാങ്മൂലം കേസ് പരിഗണിക്കുന്നതിന് മൂന്നു ദിവസം മുന്പ് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാണ് കോടതി പിഴയിട്ടത്.
സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് എതിര്‍കക്ഷിയായ കെജ്രിവാളിന് മൂന്ന് ദിവസം മുന്പ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് ശനിയാഴ്ച മാത്രമാണ് പകര്‍പ്പ് കിട്ടിയതെന്ന് വ്യക്തമാക്കി കെജ്രിവാള്‍ കോടതിയെ സമീപിച്ചതിനേ തുടര്‍ന്നാണ് നടപടി. അതേസമയം 18ന് തന്നെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറിയിരുന്നതായി ഗഡ്കരിയുടെ അഭിഭാഷകന്‍ അറിയിച്ചു. കേസ് മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.
ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയും ഉള്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേജ്‌രിവാളിനെതിരെ ഗഡ്കരിമാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കേസില്‍ ഇരുവരും കോടതിയില്‍ ഹാജരാവുകയും ചെയ്തു. എന്നാല്‍ ജാമ്യമെടുക്കാന്‍ വിസമ്മതിച്ച കേജ്‌രിവാളിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു.