ജെ എന്‍ യു വിവാദം: മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്ക് എതിരെ കേസ്

ശനി, 23 ഏപ്രില്‍ 2016 (17:25 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിവാദവുമായി ബന്ധപ്പെട്ട് മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്ക് എതിരെ കേസ്. സീ ന്യൂസ്, ടൈംസ് നൌ, ന്യൂസ് എക്സ് എന്നീ ചാനലുകള്‍ക്ക് എതിരെയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന വിവാദത്തില്‍ കൃത്രിമം കാട്ടിയ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് ചാനലുകള്‍ക്കെതിരായ കേസ്. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍് കനയ്യ കുമാറും മറ്റു വിദ്യാര്‍ത്ഥികളും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്ന രീതിയിലുള്ള വ്യാജ വിഡിയോ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.
 
സംഭവത്തില്‍ ഡല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഫെബ്രുവരി 13ന് മജിസ്ട്രേട് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമം കാട്ടിയ വീഡിയോയാണ് ചാനലുകള്‍ പുറത്തുവിട്ടതെന്ന് കണ്ടെത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക