ഡല്‍ഹിയിലെ ഉസ്‌മാന്‍പുര്‍ ചേരിയില്‍ തീപിടുത്തം; മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

Webdunia
ഞായര്‍, 10 ജനുവരി 2016 (10:45 IST)
ഡല്‍ഹിയിലെ ഉസ്‌മാന്‍പുര്‍ ചേരിപ്രദേശത്ത് ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ വെന്തു മരിച്ചു.
 
തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്‌നിശമന സേന എത്തുകയും ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവസ്ഥലത്തു നിന്നും രണ്ടു ഗ്യസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച നിലയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.