കടല്‍ക്കൊല കേസ്: സെക്രട്ടറിമാരുടെ യോഗം ഇന്ന്

ഞായര്‍, 12 ജൂലൈ 2015 (11:14 IST)
കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര, നിയമ, വിദേശ കാര്യ സെക്രട്ടറിമാരുടെ യോഗം ഇന്ന് ചേരും. കടല്‍ക്കൊല കേസില്‍ അന്താരാഷ്‌ട്ര മധ്യസ്ഥത വേണമെന്ന ഇറ്റലിയുടെ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം.
 
കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പലതവണ ഇറ്റലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്  അന്താരാഷ്‌ട്ര മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ഇറ്റലി ആവശ്യപ്പെട്ടത്.
 
കടല്‍ക്കൊലകേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വെബ്ദുനിയ വായിക്കുക