ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

വ്യാഴം, 18 ഫെബ്രുവരി 2016 (19:09 IST)
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ  അനുസ്മരണ ചടങ്ങ് സംബന്ധിച്ചതുമായി ബന്ധപ്പെട്ട്  ഡൽഹി സര്‍വ്വകലാശാല അധ്യാപകൻ എസ് എ ആർ ഗീലാനിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
 
ഗീലാനിയുടെ രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡൽഹി വിചാരണ കോടതിയിൽ ഹാജരാക്കിയാണ് കാലാവധി നീട്ടിയത്. വിചാരണ കാലാവധി നീട്ടിയ പശ്ചാത്തലത്തില്‍ തിഹാർ ജയിലിലെ അതീവാ സുരക്ഷാ തടവറയിലേക്ക് ഗീലാനിയെ മാറ്റും.
 
പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശദ്രോഹക്കുറ്റമാണ് ഗീലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്റെ ഇ - മെയിലില്‍നിന്നാണ് ചടങ്ങിനായി ഹാള്‍ ബുക്കു ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക