രാജ്യസഭാ തെരഞ്ഞെടുപ്പ്: സീഡി രാജ്യസഭാ ചെയർമാന് കൈമാറാൻ നിർദേശം

Webdunia
ബുധന്‍, 27 ജൂലൈ 2016 (10:13 IST)
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം എൽ എമാരെ ഭീഷണിപെടുത്തി വോട്ട് ചെയ്യിപ്പിച്ചെന്ന ആരോപണം രാജ്യസഭയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. ബി ജെ പി പൊലീസിനെക്കൊണ്ട് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഉയർന്ന് വന്ന ആരോപണം. എം എല്‍ എമാരെ ഭീഷണിപ്പെടുത്തിയതിന്റെ സീഡി കൈവശമുണ്ടെന്ന് എം പി വ്യക്തമാക്കിയതോടെ അത് ചെയര്‍മാന് കൈമാറാന്‍ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ നിര്‍ദേശിച്ചു. 
 
സീഡി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നല്‍കാമെന്ന് സഞ്ജീവ് കുമാർ പറഞ്ഞു. സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ സഭാ സമിതിയെ നിയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ആരോപണവിധേയരായവര്‍ തന്നെ സീഡി പരിശോധിച്ചാല്‍ എങ്ങനെ നീതി ലഭ്യമാകുമെന്ന് ആനന്ദ് ശര്‍മ ചോദിച്ചപ്പോള്‍ സീഡി ചെയര്‍മാന് കൈമാറാന്‍ കുര്യന്‍ നിര്‍ദേശിച്ചു.
Next Article