പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഇന്ത്യ കർശന താക്കീത് നൽകി. ഭീകരർക്ക് പാകിസ്താൻ സഹായം നൽകുന്നതിനെരെയാണ് താക്കീത് നൽകിയത്. രാജ്യസഭ ഇന്നു കശ്മീർ സ്ഥിതിഗതികൾ ചർച്ച ചെയ്യാനിരിക്കവെയാണ് ഇന്ത്യയുടെ ഈ നടപടി. അതിർത്തിക്കപ്പുറത്തു നിന്ന് ഇപ്പോഴും പാക്കിസ്ഥാൻ ഭീകരരെ അയയ്ക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറാണു ബാസിതിനെ വിളിച്ചുവരുത്തി താക്കീതു നൽകിയത്. അറസ്റ്റ് ചെയ്ത ഭീകരനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കുറിപ്പും (ഡെയ്മാഷ്) ഇന്ത്യ കൈമാറി.
വടക്കൻ കശ്മീരിൽ നിന്ന് ഇക്കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സ്വദേശിയായ ലഷ്കറെ തയിബ ഭീകരൻ ബഹാദൂർ അലിയെ ഇന്ത്യ പിടികൂടിയിരുന്നു. ഭീകർക്കു പാകിസ്താൻ നൽകുന്ന സഹായത്തെ കുറിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പു നൽകുകയും അപലപിക്കുകയും ചെയ്തതാണ്. ഇതിനു പിന്നാലെയാണ് ബഹാദൂർ അലിയെ ആയുധസമേതം പിടികൂടിയത്.