ബംഗ്ലാദേശ് തീരത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ട് മുങ്ങി 17 പേരെ കാണാതായി. ഇന്ത്യൻ ബോട്ടാണ് മുങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അപകടം. കാണാതായ 17 പേരും മത്സ്യത്തൊഴിലാളികളാണ്. മഹാഗൗരി എന്ന് പേരുള്ള ബോട്ടാണ് മുങ്ങിയത്. ശക്തമായ കടൽക്ഷോഭം മൂലമാണ് ബോട്ട് മുങ്ങിയത്.
സമീപത്തുകൂടി പോകുകയായിരുന്ന കപ്പല്‍ അപകട മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ബംഗ്ലദേശ് നാവികസേനയുടെ രണ്ട് കപ്പലുകളും വിമാനങ്ങളും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമായതിനാൽ ഇത് രക്ഷാപ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.