മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇവര്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് തീവ്രാവദത്തെ ചെറുക്കാൻ സന്തുലിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ ചെറുക്കാന്‍ സൈന്യം കാട്ടുന്ന മിടുക്ക് മികച്ചതാണെന്നും സേനകള്‍ക്ക് സര്‍ക്കാര്‍ പൂർണ പിന്തുണയും സഹായങ്ങളും നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മാവോയിസ്റ്റുകള്‍ ജനങ്ങൾക്കും പൊലീസ്, പട്ടാള സേനകൾക്കുമെതിരെ പ്രവര്‍ത്തിച്ചാല്‍ സർക്കാർ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.