പാകിസ്ഥാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഇന്ത്യയില്‍ എത്തേണ്ട കള്ളപ്പണം എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും!

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (15:05 IST)
ഭീകരതയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് പാകിസ്ഥാനെ ഞെട്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കാനായി പകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘടനകളാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്നു മുതൽ പുറത്തിറക്കുന്ന പുതിയ നോട്ടുകളുടെ വ്യാജ നിർമാണം പാകിസ്ഥാന് സാധ്യമല്ലെന്നാണ് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നത്. റിസേർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) അടക്കമുള്ള ഇന്ത്യയുടെ രഹസ്യാന്വേഷ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്ത്യയുടെ പുതിയ നീക്കം പാകിസ്‌ഥാനിലെ കറൻസി പ്രസുകൾ പൂട്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വ്യക്‌തമാക്കി.


 


കഴിഞ്ഞ ആറു മാസമായി പുതിയ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ ആർബിഐ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍‌വലിച്ചത്. ഓരോ വർഷവും 70 കോടിയോളം വ്യാജ ഇന്ത്യൻ രൂപ അതിര്‍ത്തി കടന്ന് എത്തുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പാക് സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ബിസിനസുകളും ലക്ഷ്കർ ഇ തൊയ്ബ പോലുള്ള ഭീകരസംഘടനകളാണ് ഈ നീക്കത്തിന് പിന്നില്‍.

നമ്മുടെ രാജ്യത്ത് ഏകദേശം മൂന്നു ലക്ഷം കോടിയോളം കള്ളപ്പണമുണ്ടെന്നാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വെറും 65000 കോടി മാത്രമാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള അവസരം മുതലാക്കിയത്. അതായത് ഇനിയും രണ്ടര ലക്ഷം കോടിയോള കള്ളപ്പണം രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത്രത്തോളമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ കള്ളനോട്ടുകളും നമ്മുടെ രാജ്യസുരക്ഷക്കും, പുരോഗതിക്കും വലിയ ഭീഷണി ഉയര്‍ത്തി ഇവിടെയുണ്ടാകും. ഇത് രണ്ടും പെട്ടെന്നുള്ള ഒറ്റ നീക്കത്തിലൂടെയാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നാണ് ഏറ്റവും വലിയ നേട്ടം.
Next Article