നേപ്പാളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; ഇന്ത്യക്ക് നന്ദി അറിയിച്ച് കെപി ശര്‍മ ഒലി

ശ്രീനു എസ്

ബുധന്‍, 27 ജനുവരി 2021 (15:36 IST)
നേപ്പാളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയാണ് നേപ്പാളിന് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയത്. ഇതിന് ഇന്ത്യക്ക് പ്രധാനമന്ത്രി കെപി ശര്‍മ ഒലി നന്ദി അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളോടും പ്രത്യകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി അറിയിക്കുന്നതായി ശര്‍മ ഒലി പറഞ്ഞു. 10 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനാണ് ഇന്ത്യ നേപ്പാളിന് നല്‍കിയത്.
 
അതേസമയം നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ നേതൃത്വത്തിലുള്ള എതിര്‍ വിഭാഗത്തിന്റെ നടപടിയായിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതാണ് വിഭാഗിയത രൂക്ഷമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍