ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാള്‍ ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനായി ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ സംവിധാനം വമ്പന്‍ വിജയത്തിലേക്ക്. ഇതേവരെ ഫേസ്ബുക്ക് ഒരുക്കിയ സംവിധാനം വഴി സമാഹരിച്ച തുക പത്ത് മില്യണ്‍ ഡോളറായി എന്ന് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയെ രക്ഷിക്കാന്‍ സംഭാവന എന്ന സംരംഭവുമായാണ് ഫേസ്‌ബുക്ക് എത്തിയത്. സംവിധാനം ഏര്‍പ്പെടുത്തി രണ്ട് ദിവസത്തിനുള്ളിലാണ് ഇത്രയധികം തുക സംഭാവനയായി ഫേസ്ബുക്ക് ഉപയോക്താക്കള്‍ നല്‍കിയത്.
സമാഹരിച്ച പണത്തിന് പുറമെ ഭൂകമ്പത്തില്‍ തകര്‍ന്ന ഗ്രാമ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി രണ്ട് മില്യണ്‍ ഡോളര്‍ നല്‍കുമെന്നും ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ് ബുക്ക് അവതരിപ്പിച്ച 'സേഫ്‌റ്റി ചെക്കിലൂടെ' 7 മില്യണ്‍ ജനങ്ങളെ രക്ഷപെടുത്തിയെന്നും ഇദ്ദേഹം പറഞ്ഞു.