എന്‍ഡിഎ സര്‍ക്കാരുണ്ടാക്കിയാല്‍ ഉപാധികളോടെ പിന്തുണയ്ക്കാമെന്ന് ബിജെഡി. എന്നാല്‍ ഒറീസയ്ക്ക് പ്രത്യേക സംസ്ഥാനമെന്ന പദവി നല്‍കണമെന്ന ഉപാധിയാണ് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ പാര്‍ട്ടി മുന്നോട്ടുവെച്ചത്.
ബിജെഡി ചീഫ് വിപ്പ് പ്രവാദ് ത്രിപാഠിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇടതു പക്ഷം നേതൃത്വം നല്കുന്ന മൂന്നാം മുന്നണിയുമായിട്ടായിരുന്നു ബിജെഡി ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എക്സിറ്റ് പോളിന് പിന്നാലെ വിശാല എന്‍ഡിഎ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ഇന്നലെ ബിജെഡിയുമായി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു.
പുതിയ സര്‍ക്കാര്‍ ഒഡിഷയ്ക്ക് പ്രത്യേക പരിഗണന നല്കുകയാണെങ്കില് എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പ്രവാദ് ത്രിപാഠി വ്യക്തമാക്കി.