ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു. കൂടാതെ 31 സിആര്‍പിഎഫ് ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബിജാപൂരിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. അതേസമയം 15മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബിജാപൂര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയില്‍ ആണ് ആക്രമണം നടക്കുന്നത്.