കുടുംബത്തെ പോറ്റുന്നതിനു വേണ്ടിയാണ് താൻ ടിവി ഷോയിൽ പങ്കെടുക്കുന്നതെന്ന് ക്രിക്കറ്റ് കമന്‍റേറ്ററും പഞ്ചാബ് മന്ത്രിസഭയിൽ അംഗവുമായ നവ്ജ്യോത് സിംഗ് സിദ്ദു. മന്ത്രിസ്ഥാനവും ടെലിവിഷൻ അവതാരക റോളും ഒരുമിച്ച് ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വരുമാനമില്ലാതെ താനും കുടുംബവും എങ്ങനെ ജീവിക്കുമെന്നും വിമര്‍ശകരോട് സിദ്ദു ചോദിക്കുന്നുണ്ട്.
നേരത്തെ, സിദ്ദുവിനു പിന്തുണയുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. സിദ്ദുവിന്‍റെ ജോലി ചെയ്യാനുള്ള നീക്കത്തെ എതിർക്കുന്നവർ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു അമരീന്ദർ ആരോപണം.