കടുവയെ മടുത്തോ?, സിംഹത്തെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തില്‍ ആലോചന!

ശനി, 18 ഏപ്രില്‍ 2015 (11:38 IST)
സിംഹത്തെ ഇന്ത്യയുടെ ദേശീയ മൃഗമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 1972 മുതല്‍ ഇന്ത്യയുടെ ദേശീയ മൃഗമായി തുടരുന്ന കടുവയെ മാറ്റാനാണ് ആലോചന നടക്കുന്നത്. ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ എംപിയും വ്യവസായിയുമായ പരിമൾ നത്‌വാനിയാണ് സിംഹത്തെ ദേശീയ മൃഗമാക്കണമെന്ന ശുപാർശ 2012ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത്. മന്ത്രാലയം ഈ ശുപാർശ ദേശീയ വന്യജീവി ബോർഡിന് കൈമാറുകയും ചെയ്തു.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ ജാവഡേക്കറിന്റെ അദ്ധ്യക്ഷതയിൽ, വന്യജീവി ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി മാർച്ച് മാസം യോഗം ചേർന്നിരുന്നു. ശുപാർശയെ കുറിച്ച് പരിശോധിക്കാൻ ഈ കമ്മിറ്റിയാണ് വന്യജീവി ബോർഡിനോട് നിർദ്ദേശിച്ചത്. പുതിയ നിർദ്ദേശത്തിന് ഭരണതലത്തിൽ മുന്തിയ പരിഗണനയാണുള്ളതെന്നാണ് സൂചന. അതേസമയം, സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വന്യജീവി പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക