‘രാജ്യത്തിന് വിലമതിക്കാനാകാത്തത്’ - പിറന്നാള്‍ ദിനത്തില്‍ രാഷ്‌ട്രപതിക്ക് പ്രധാനമന്ത്രിയുടെ ആശംസ

വെള്ളി, 11 ഡിസം‌ബര്‍ 2015 (12:09 IST)
രാജ്യത്തിന്റെ വിലമതിക്കാനാകാത്ത സ്വത്താണ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്‌ട്രപതിക്കുള്ള പിറന്നാള്‍ സന്ദേശത്തില്‍ ആണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. 1935 ഡിസംബര്‍ 11ന് ജനിച്ച പ്രണബ് മുഖര്‍ജിയുടെ എണ്‍പതാം പിറന്നാള്‍ ആണ് ഇന്ന്.
 
പ്രിയപ്പെട്ട രാഷ്‌ട്രപതിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. ആരോഗ്യം നിറഞ്ഞ ദീര്‍ഘായുസ്സിന് എല്ലാവിധ ആശംസകളും നേരുന്നതായും മോഡി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
 
ദീര്‍ഘകാലമായുള്ള പ്രണബിന്റെ പൊതുജീവിതം അദ്ദേഹത്തെ രാജ്യത്തിന്റെ വിലമതിക്കാനാകാത്ത സ്വത്താക്കി മാറ്റിയിരിക്കുകയാണ്. രാഷ്‌ട്രീയലോകത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ് പ്രണബെന്നും മോഡി പറഞ്ഞു.

വെബ്ദുനിയ വായിക്കുക